Skip to main content

*വനിതാ പോളിംഗ് സ്റ്റേഷനുകള്‍*

 

ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും സ്ത്രീ സൗഹൃദ 'പിങ്ക്' പോളിംഗ് സ്റ്റേഷനുകള്‍  പ്രവര്‍ത്തിക്കും. ലിറ്റില്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, മാനന്തവാടി പോളിംഗ സ്റ്റേഷന്‍ നമ്പര്‍ 89, എച്ച് ഐ യു പി എസ് കല്പറ്റ, പോളിംഗ് സ്റ്റേഷന്‍ 101,  ജി എല്‍ പി എസ് പൂമല പോളിംഗ് സ്റ്റേഷന്‍ 126 എന്നിവയാണ് വനിതാ പോളിംഗ് സ്റ്റേഷനുകള്‍. ജില്ലയി ല്‍ 48 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്.  മാനന്തവാടി 16, കല്‍പറ്റ 17, സുല്‍ത്താന്‍ ബത്തേരി 15. ഒരു പോളിംഗ് ബൂത്തില്‍ നാല് ഉദ്യോഗസ്ഥര്‍ വീതം 715 ബൂത്തുകളിലായി 2860 ഉദ്യോഗസ്ഥരും 572 റിസര്‍വ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 3431 പേരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കും.

date