Skip to main content

പരിസ്ഥിതി സൗഹാർദ്ദ തിരഞ്ഞെടുപ്പിനായി 'ഗ്രീൻ ബട്ടൺ' ക്യാമ്പയിന്   തുടക്കമായി

നിയമസഭാ തിരഞ്ഞെടുപ്പ്  ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിയുള്ള 'ഗ്രീൻ ബട്ടൺക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ ഹാൻഡ്ബുക്ക് പുറത്തിറക്കി. ശുചിത്വമിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും സംയുക്തമായി തയ്യാറാക്കിയ ഹാൻഡ് ബുക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ   തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഇതോടൊപ്പം ഹരിതചട്ട പാലനത്തിനുഉള്ള ''ഗ്രീൻ ബട്ടൺ'' ക്യാമ്പെയ്ൻ ലോഗോയും പുറത്തിറക്കി.

ഹാൻഡ്ബുക്കുകൾ സംസ്ഥാനത്തെ ജില്ലാ വരണാധികൾക്കുംറിട്ടേണിങ്ങ് ഓഫീസർമാർഅസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർമാർരാഷ്ട്രീയ പാർട്ടികൾസ്ഥാനാർഥികൾ എന്നിവർക്ക് ലഭ്യമാക്കും. ഓൺലൈൻ പതിപ്പ്  എളുപ്പത്തിൽ ലഭ്യമാകുന്നതിനുള്ള   ക്യൂആർ കോഡും തയ്യാറായി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽപുനരുപയോഗ വസ്തുക്കളുടെ പ്രചാരം വർദ്ധിപ്പിക്കൽശാസ്ത്രീയമായ മാലിന്യ നിർമ്മാർജ്ജനം ഉറപ്പാക്കൽ  എന്നിവയ്ക്കായുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രിന്റിംഗിനായുള്ള ബാനറുകൾപ്രചാരണ സാമഗ്രികൾ എന്നിവയിൽ പിവിസി ഫ്‌ലക്‌സ് പോലെയുള്ള നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒഴിവാക്കി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള പോളി എത്തിലിൻ ഷീറ്റുകൾ100% കോട്ടൺ തുണി തുടങ്ങിയവ ഉപയോഗിക്കണം. പ്രചാരണ യോഗങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്പേപ്പർ കപ്പ് തുടങ്ങിയവയും ഒഴിവാക്കണം.

''ഗ്രീൻ ബട്ടൺ'' ക്യാമ്പെയ്ൻ മുഖേന വോട്ടർമാരിലും രാഷ്ട്രീയ പാർട്ടികളിലും ഹരിത ബോധവൽക്കരണം ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ രാജ്യത്തിനാകെ മാതൃകയായ പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ആക്കി മാറ്റുകയുമാണ് ലക്ഷ്യം.

ചടങ്ങിൽ  അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ജെറോമിക് ജോർജ്ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ്ചീഫ് അഡീഷണൽ ഇലക്ടറൽ ഓഫീസർ ശർമിള സി നായർതദ്ദേശ ഭരണവകുപ്പ്  ജോയിന്റ് ഡയറക്ടർ  മുഹമ്മദ് ഹുവൈസ്ശുചിത്വ മിഷൻ   ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർസീനിയർ കൺസൾട്ടന്റ് പി എസ് രാജശേഖരൻകപ്പാസിറ്റി ബിൽഡിംഗ് എക്‌സ്‌പേർട്ട് അമീർഷഐ.ഇ.സി. പ്രോഗ്രാം ഓഫീസർ വിജീഷ് എസ് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1213/2026

date