സി വിജില്‍ കണ്ട്രോള് റൂം; ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസര്‍കോട് കളക്ടറേറ്റില്‍ സി വിജില്‍ കണ്ട്രോള് റൂമിലെ ജീവനക്കാര്‍ക്കും എന്‍.ഐ.സിയിലെ ടെക്നിക്കല്‍ ജീവനക്കാര്‍ക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.ലീനയുടെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ 18 പേര് പങ്കെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചിലവ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിവിജില്‍ കണ്ട്രോള് റൂം കൈകാര്യം ചെയ്യുക.
പരാതികള്‍ ഫോണില്‍ കൂടിയും സിവിജില്‍ ആപ്പ് വഴിയും നല്‍കാം.ഇന്നലെവരെ (18 വരെ) സി വിജില്‍ ആപ്പ് വഴി ലഭിച്ച എട്ടു പരാതികളും തീര്‍പ്പാക്കി. എസ് എസ് ടി ചെക്ക് പോസ്റ്റുകളും വിവിധ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ ഓഫീസുകളും ഉള്‍പ്പെടെ വിപുലമായ വെബ്കാസ്റ്റിംഗ് സംവിധാനമാണ് കണ്ട്രോള് റൂമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍ 04994292650, 04994292651, 04994292652.
തിരഞ്ഞെടുപ്പ് പരാതികള്‍- സി വിജില്‍ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മാതൃകാ പെരുമാറ്റ ചട്ടം,തിരഞ്ഞെടുപ്പ് ചിലവുകള്‍ എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് സംവിധാനത്തെ അറിയിക്കാനുള്ള ഉപാധിയാണ് സി വിജില്‍ ആപ്പ്.
- Log in to post comments