സി വിജില്‍ ആപ്പ് ഉപയോഗിക്കാന്‍ എളുപ്പം
പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ കയറി ഇ.സി.ഐ.നെറ്റ് (ECINET) എന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആപ്ലിക്കേഷനുകളും അടങ്ങുന്ന ഏകീകൃത ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വേളയില്‍ വലതുവശം മുകളിലായി കോണ്ടക്റ്റ് ഓഫ് ഇലക്ഷന് എന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം മോഡല്‍ കോഡ് ഓഫ് കോണ്ടാക്ട് കംപ്ലയിന്റ് (സിവിജില്‍) എന്ന് സെലക്ട് ചെയ്യണം. ഈ സമയം ജി.പി.എസ് മായോ ക്യാമറയുമായി ബന്ധപ്പെട്ട് ആപ്പ് ആവശ്യപ്പെടുന്ന അനുമതിയും നല്‍കണം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അനോണിമസ് യൂസര്‍ ആയോ റജിസ്റ്റേര്‍ഡ് യൂസര്‍ ആയോ ആപ്പ് ഉപയോഗിക്കാം. രെജിസ്റ്റേഡ് യൂസര്‍ ആയിട്ടാണ് ആപ്പ് ഉപയോഗിക്കുന്നതെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്കിയ ശേഷം ഒ.ടി.പി വെരിഫൈ ചെയ്തു സ്വന്തം ലോഗിന്‍ ഐഡിയോടുകൂടി ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആപ്പിലെ തത്സമയ ക്യാമറകളും ഓഡിയോ സൗകര്യങ്ങളും ഉപയോഗിച്ച് പരാതി നടക്കുന്ന സ്ഥലത്തെ ഫോട്ടോയും വീഡിയോയും ഓഡിയോയും നല്കി പരാതി സമര്‍പ്പിക്കാവുന്നതാണ്. ഇങ്ങനെ സമര്‍പ്പിക്കുന്ന പരാതികള്‍ സി വിജിലിന്റെ ജില്ലാ കണ്ട്രോള് റൂമിലെ സൂപ്പര്‍വൈസര്‍ പരിശോധിക്കുകയും സംഭവം നടന്ന സ്ഥലത്തിന് സമീപമുള്ള ഫ്ലൈയിംഗ് സ്ക്വാഡിനെ വിവരമറിയിക്കുകയും ചെയ്യും. ഫ്ലൈയിങ് സ്ക്വാഡ് 15 മിനിറ്റിനുള്ളില്‍ സംഭവസ്ഥലത്ത് എത്തി പരാതിയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ച ശേഷം അതാത് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ പരാതികള്‍ തീര്‍പ്പാക്കും.
- Log in to post comments