Post Category
നിറക്കൂട്ടൊഴിച്ച് 'വോട്ടായനം'; വോട്ടുത്സവത്തിന് കാസര്‍കോട് സജ്ജം
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ കലയെയും വര്‍ണ്ണങ്ങളെയും കൂട്ടുപിടിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം. സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'വോട്ടായനം 2026' പ്രചാരണ പരിപാടികള്‍ക്ക് ജില്ലയില്‍ വര്‍ണ്ണാഭമായ തുടക്കം.
നൂറു ശതമാനം പോളിംഗ് എന്ന ലക്ഷ്യത്തോടെ യുവവോട്ടര്‍മാരെയും പൊതുജനങ്ങളെയും ആവേശഭരിതരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വേറിട്ട കാമ്പയിന്‍. കളക്ടറേറ്റ് കോംപൗണ്ടില്‍ നടന്ന ചിത്രരചനയും മെഹന്തി ഫെസ്റ്റും ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
date
- Log in to post comments