Post Category
ക്യാന്‍വാസില്‍ വിരിഞ്ഞ വോട്ടുസന്ദേശം
ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്ത ചിത്രരചനാ പരിപാടിയില്‍ പ്രശസ്തരായ പത്ത് ചിത്രകാരന്മാരാണ് അണിനിരന്നത്. വിരലിലെ മഷിയടയാളം മുതല്‍ പോളിംഗ് ബൂത്തിലെ ക്യൂ വരെ ജനാധിപത്യത്തിന്റെ വിവിധ കാഴ്ചകള്‍ എട്ട് വലിയ ക്യാന്‍വാസുകളില്‍ ജീവന് തുടിക്കുന്ന ചിത്രങ്ങളായി മാറി. വോട്ടിംഗിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ ചിത്രങ്ങള്‍ കളക്ടറേറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് വേറിട്ടൊരു കാഴ്ചാനുഭവമാണ് നല്‍കുന്നത്.രോഷ്നി വിനോദ്, പ്രമോദ് അടുത്തില, തങ്കരാജ് കൊഴുമ്മല്‍, കലേഷ് കലാലയ, സാജന് ബിരിക്കുളം, ഗോവിന്ദന് മണ്ടൂര്‍, മധു മുള്ളൂല്‍, വിനോദ് മാടായി, പ്രകാശന് ടി.വി എന്നിവരാണ് ചിത്ര രചന ക്യാമ്പില്‍ പങ്കെടുത്ത കലാകാരന്മാര്.
date
- Log in to post comments