Skip to main content

*ജില്ലയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി*

വയനാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. മാനന്തവാടി നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മന്ത്രി ഒ.ആര്‍ കേളു വ്യാഴാഴ്ച (മാര്‍ച്ച് 19) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ മാനന്തവാടി മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍ സബ് കളക്ടര്‍ അതുല്‍ സാഗറിന്റെ മുന്‍പാകെയാണ് അദ്ദേഹം പത്രിക നല്‍കിയത്. 

കല്‍പറ്റ നിയമസഭ മണ്ഡലത്തില്‍ കെ.വി പ്രകാശന്‍  സി പി ഐ (എം എല്‍) മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍ എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.കെ ബിനിയുടെ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.

date