Skip to main content

*ഡ്രൈവര്‍ പ്രായോഗിക പരീക്ഷ*

ജില്ലയില്‍ വിവിധ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് (എല്‍ഡിവി) ഡയറക്ട് ആന്‍ഡ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 623/2024 ,624/2024), തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) മാര്‍ച്ച് 24, 25 തിയ്യതികളില്‍ രാവിലെ 5.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപാഡ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ് ലൈസെന്‍സിന്റെ അസല്‍, ഡ്രൈവിങ് ലൈസെന്‍സ് പര്‍ട്ടിക്കുലര്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ടെസ്റ്റ് കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04936 202539.
 

date