Skip to main content

മുതിർന്ന പൗരന്മാർ, ഭിന്നശേഷി വോട്ടർമാരുടെ പോസ്റ്റൽ വോട്ട്: പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 23 നകം തിരികെ നൽകണം

 

2026 നിയമസഭ പൊതു തിരഞ്ഞെടുപ്പിൽ 85 വയസും അതിനു മുകളിലുമുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷി വോട്ടർമാർ എന്നിവർക്ക് താമസ സ്ഥലത്ത് വോട്ട് ചെയ്യുന്നതിനുള്ള പോസ്റ്റൽ വോട്ടുകൾക്കുള്ള പൂരിപ്പിച്ച അപേക്ഷ മാർച്ച് 23 നകം അതാത് വരണാധികാരികൾക്ക് ലഭ്യമാക്കണമെന്ന് നോഡൽ ഓഫീസർ മാർക്ക് നിർദ്ദേശം നൽകി. പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ.ൽ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന് നോഡൽ ഓഫീസർമാരുടെ യോഗത്തിലാണ് കളക്ടർ നിർദ്ദേശം നൽകിയത്. 

പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോമുകളുടെ വിതരണം മാർച്ച് 21 നകം പൂർത്തിയാക്കണം. പോസ്റ്റൽ വോട്ടിനുള്ള ഫോം 12 ഡി യുടെ വിവരങ്ങൾ യഥാ സമയം ഇലക്ട് വൺ സാരഥി മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തണം. പോസ്റ്റൽ വോട്ട് ആവശ്യമില്ലെന്ന് വോട്ടർ അറിയിക്കുകയാണെങ്കിൽ അതും രേഖപ്പെടുത്തണം. 

അവശ്യ സേവന വിഭാഗത്തിൽ വരുന്നവർക്കുള്ള തപാൽ വോട്ടുകൾ കൈകാര്യം ചെയ്യുന്നതിലും സൂക്ഷ്മത പുലർത്തണമെന്ന് കളക്ടർ പറഞ്ഞു. 

യോഗത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. എൻ സിബി, റിട്ടേണിംഗ് ഓഫീസർമാർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

date