രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ നിയോജകമണ്ഡലങ്ങളിലെ ജനറൽ ഒബ്സർവർ എസ്. പ്രകാശ്, പോലീസ് ഒബ്സർവർ സുധാകർ എന്നിവർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് സംസാരിച്ചു.
നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ട സജ്ജീകരണങ്ങൾ ചെയുന്നുണ്ടെന്നും നിർദ്ദേശങ്ങൾക്കനുസരിച്ച് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
മാതൃക പെരുമാറ്റ ചട്ടം വന്ന അന്നുമുതൽ പൊതു സ്ഥലങ്ങളിൽ പോസ്റ്റർ സ്ഥാപിക്കുന്നതും ചുവരെഴുതുന്നതും ചട്ടവിരുതമാണ്. ചട്ടലംഘനം സംഭവിച്ചാൽ അവ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ സ്ഥലങ്ങളിൽ പോസ്റ്റർ സ്ഥാപിക്കാനും ചുമരെഴുതാനും ഉടമയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.
രാമനിലയത്തിൽ ജനറൽ ഒബ്സർമാരും, പോലീസ് ഒബ്ബ്‌സർവറും രാവിലെ 10 മുതൽ 11 വരെ ഉണ്ടാകും. ജനങ്ങളുടെ പരാതികൾ നേരിട്ട് അറിയിക്കാം.
സുധാകർ ( പോലീസ് ഒബ്സർവർ )- 9778197591
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. പ്രീത സ്കറിയ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആർ. മനോജ്, കേരള കോൺഗ്രസ്, സി.പി.ഐ, ബി.ജെ.പി, ആം ആദ്മി പാർട്ടി, ഐ.യു.എം.എൽ തുടങ്ങിയ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments