Post Category
നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും വി.വി പാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ നിര്‍വഹിച്ചു.
ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയര്‍ മുഖേനയാണ് ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്. 16 മണ്ഡലങ്ങളിലേക്കായി 4345 വീതം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, 4713 വി.വി.പാറ്റ് എന്നിവ ആദ്യ ഘട്ടത്തില്‍ അനുവദിച്ചു. ഇവയില്‍ നിന്ന് ഓരോ ബൂത്തിലേക്കുമുള്ള യന്ത്രങ്ങള്‍ രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ നിര്‍ണയിക്കും. രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കിയത്.
date
- Log in to post comments