Skip to main content

പൊതു നിരീക്ഷകന്‍ ബൂത്തുകള്‍ സന്ദര്‍ശിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എത്തിയ പൊതു നിരീക്ഷകനായ ഷെവാങ് ഗ്യാച്ചോ ബുട്ടിയ തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചു. തിരൂര്‍ മണ്ഡലത്തിലെ 36, 37 നമ്പര്‍ ബൂത്തായ ജി.യു.പി.എസ്. രണ്ടത്താണിയും കോട്ടക്കല്‍ മണ്ഡലത്തിലെ ആറു മുതല്‍ പത്ത് വരെ നമ്പര്‍ ബൂത്തായ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോട്ടക്കലും 32, 33, 34 നമ്പര്‍ ബൂത്തായ ജി.യു.പി.എസ്. കോട്ടക്കലുമാണ് സന്ദര്‍ശിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് രണ്ട് മണ്ഡലങ്ങളിലെയും വരണാധികാരികളെ നേരില്‍ കണ്ട് അദ്ദേഹം ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

date