നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയിലേക്ക് 11 കേന്ദ്ര നിരീക്ഷകർ
പരാതികൾ നിരീക്ഷകരെ അറിയിക്കാം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മലപ്പുറത്തേക്ക് നിയോഗിച്ച 11 നിരീക്ഷകരും ജില്ലയിലെത്തി പ്രവര്‍ത്തനം തുടങ്ങി. ആറ് പൊതു നിരീക്ഷകര്‍, നാല് ചെലവ് നിരീക്ഷകര്‍, ഒരു പോലീസ് നിരീക്ഷകന്‍ എന്നിവരാണ് ജില്ലയിലെത്തിയത്.
ഐ.എ.എസ്. ഉദ്യോഗസ്ഥരായ വിശേഷ് സാരംഗല്‍ (നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങൾ), എം.ബി രാജേഷ് ഗൗഡ (മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം), ശക്തി സിങ് ( കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന്), അജിത്ത് ബലാസോ കുംബാര്‍ (വേങ്ങര, തിരൂരങ്ങാടി, താനൂര്‍), ഷെവാങ് ഗ്യാച്ചോ ബുട്ടിയ (തിരൂര്‍,കോട്ടക്കല്‍), രാജേന്ദ്രകുമാര്‍ (തവനൂര്‍, പൊന്നാനി) എന്നിവരാണ് പൊതു നിരീക്ഷകരും ചുമതലയുള്ള മണ്ഡലങ്ങളും. ഐ.പി.എസ് ഉദ്യോഗസ്ഥനായ ചന്ദ്രഗുപ്തയാണ് പൊലീസ് നിരീക്ഷകന്‍.
ഐ.ആര്‍.എസ്. ഉദ്യോഗസ്ഥരായ അനൂപ് കുമാര്‍ വര്‍മ (മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങൾ), മഹേന്ദ്ര പ്രതാപ് സിങ് (ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി), ഐ.പി&ടി.എ.എഫ്.എസ് ഉദ്യോഗസ്ഥന്‍ അനുരാഗ് ശ്രീവാസ്തവ ( കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി), ഐ.സി.എ.എസ് ഉദ്യോഗസ്ഥന്‍ റാവുത്ത് മനീഷ് മഹേന്ദ്ര ( പെരിന്തല്‍മണ്ണ, മങ്കട, തവനൂര്‍, പൊന്നാനി) എന്നിവരാണ് ചെലവ് നിരീക്ഷകര്‍.
പൊതു ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ എല്ലാ ദിവസവും നിശ്ചിത സമയങ്ങളില്‍ നേരിട്ടും ഫോണ്‍ മുഖേനയും നിരീക്ഷകരെ അറിയിക്കാം.
നിരീക്ഷകരുടെ പേര്, താമസ സ്ഥലം, ഫോണ്‍ നമ്പര്‍, ഇ- മെയില്‍ വിലാസം, ബന്ധപ്പെടാവുന്ന സമയം എന്ന ക്രമത്തില്‍ താഴെ നല്‍കുന്നു.
1. രാജേന്ദ്രകുമാര്‍ - റൂം നം. 09, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 7907858331 - generalobservermlp4748@gmail.com - വൈകീട്ട് നാലിന് ശേഷം
2. ഷെവാങ് ഗ്യാച്ചോ ബുട്ടിയ - റൂം നം. 15, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 9074886202 - generalobserver045046@gmail.com രാത്രി 8:30 മുതല്‍ 9:30 വരെ
3. അജിത്ത് ബലാസോ കുംബാര്‍ - റൂം നം. 14, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 7012112247 - generalobservermlm@gmail.com വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ
4. എം ബി രാജേഷ് ഗൗഡ - റൂം നം. 06, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 7306835439 - generalobserver40@gmail.com വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ
5. വിശേഷ് സാരംഗല്‍ - റൂം നം. 10, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 9207862058 - generalobserverwdrnbr@gmail.com രാവിലെ ഒന്‍മ്പത് മുതല്‍ പത്ത് വരെ
6. ശക്തി സിങ് - റൂം നം. 02, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 8590955610 - generalobservervlkkdyerd@gmail.com രാവിലെ 10 മുതല്‍ 11 വരെ
7. അനൂപ് കുമാര്‍ വര്‍മ- റൂം നം. 04, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 7306138172 - expenditureobserver1@gmail.com വൈകീട്ട് ആറ് മുതല്‍ ഏഴ് വരെ
8. അനുരാഗ് ശ്രീവാസ്തവ - റൂം നം. 13, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 7306386054 - exp.observer.kla26@gmail.com രാവിലെ ഒന്‍മ്പത് മുതല്‍ പത്ത് വരെ
9. റാവുത്ത് മനീഷ് മഹേന്ദ്ര - റൂം നം. 12, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 7306110965 - expenditureobserver59@gmail.com വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ
10. മഹേന്ദ്ര പ്രതാപ് സിങ് - റൂം നം. 11, കാര്‍ഡമം ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം - 7306129126 - mahendra.visen@incometax.gov രാവിലെ 10 മുതല്‍ 11 വരെ
11. ചന്ദ്രഗുപ്ത - ക്യാംപ് ഓഫീസ്- 9778510389 - policeobservermpm@gmail.com വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ.
- Log in to post comments