Post Category
ആയുധ ലൈസൻസികൾ തോക്കുകൾ സറണ്ടർ ചെയ്യണം-ജില്ല കളക്ടർ
ആലപ്പുഴ ജില്ലയിലെ ദേശസാൽകൃത ബാങ്കുകളുടെ മാനേജർമാരുടെ പേരിലുള്ള ആയുധ ലൈസൻസുകൾ ഒഴികെ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ എല്ലാ ആയുധലൈസൻസികളുടെ കൈവശമുള്ള തോക്കുകളും മാർച്ച് 26നകം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. മുമ്പാകെ നൽകുകയോ അല്ലെങ്കിൽ അംഗീകൃത ആർമറികളിൽ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങിയ സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചു. ജില്ലയിൽ സ്ഥിര താമസമായിട്ടുള്ള വ്യക്തികൾ ജില്ലയ്ക്ക് പുറത്ത് നിന്നും നേടിയിട്ടുള്ളതും ജില്ലയിലേയ്ക്ക് റി രജിസ്റ്റർ ചെയ്തിട്ടില്ലാത്തുമായ ലൈസൻസുകൾ എത്രയും വേഗം റീ-രജിസ്റ്റർ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു.
date
- Log in to post comments