ക്വട്ടേഷനുകൾ ക്ഷണിച്ചു
കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവയലൻസ് ടീമുകളുടെ പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുന്നതിന്റെ ഭാഗമായി 069 കയ്പമംഗലം, 064 മണലൂർ നിയോജകമണ്ഡലത്തിലെ ഒരു എസ്.എസ്.ടി പോയിൻ്റകളിലെ ടീമുകൾക്ക് ആവശ്യമായ പന്തൽ, കസേരകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
താൽപ്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ഈ ഓഫീസിൽ നേരിട്ട് അനുവദിക്കപ്പെട്ട തീയ്യതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.
ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് മാത്രമാണ് ക്വട്ടേഷൻ നടപടികളിൽ പങ്കെടുക്കാൻ അർഹതയുള്ളത്. ക്വട്ടേഷനുകൾ 21.03.2026-ാം തീയതി 3.00 മണിയ്ക്ക് മുൻപായി ഇ ആർ ഒ കയ്പമംഗലം, മണലൂർ മുൻപാകെ സമർപ്പിക്കേണ്ടതാണ്. കവറിന് മുകളിൽ *കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പ് 2026-കയ്പമംഗലം നിയമസഭാമണ്ഡലം (SST പന്തൽ etc)" എന്ന് രേഖപ്പെടുത്തേണ്ടതാണ്.
- Log in to post comments