നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ രണ്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ടിടങ്ങളിലായാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. സെന്റ് അലോഷ്യസ് എച്ച്എസ്എസ്, ക്രിസ്തു രാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് കേന്ദ്രങ്ങള്‍.
സെന്റ് അലോഷ്യസ് എച്ച്എസ്എസ് സ്‌കൂളില്‍ ആറു നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുക. നിയോജകമണ്ഡലങ്ങളും വോട്ടെണ്ണല്‍ നടക്കുന്ന ഭാഗങ്ങളും യഥാക്രമം: കരുനാഗപ്പള്ളി- ഓഫീസ് ബില്‍ഡിംഗ് എച്ച് എസ് സെക്ഷന്‍, ചവറ- ഗ്രൗണ്ട് ഫ്ളോര്‍ മെയിന്‍ ബില്‍ഡിങ് എച്ച് എസ് സെക്ഷന്‍, പത്തനാപുരം- മെയിന്‍ ബില്‍ഡിംഗ് എച്ച്എസ്എസ് ബ്ലോക്ക്, പുനലൂര്‍-മെയിന്‍ ബില്‍ഡിംഗ് എച്ച് എസ് എസ് ബ്ലോക്ക്, ഇരവിപുരം-ബിഷപ്പ് ജെറോം ബ്ലോക്ക്, രണ്ടാം നില, ചാത്തന്നൂര്‍-ബിഷപ്പ് ജെറോം ബ്ലോക്ക്, ഒന്നാം നില.
ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണലിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിയോജകമണ്ഡലങ്ങളും സ്ഥലങ്ങളും യഥാക്രമം: കുന്നത്തൂര്‍- എച്ച്എസ് ബ്ലോക്ക് തെക്കുഭാഗം, കൊട്ടാരക്കര- എച്ച് എസ് എസ് ബ്ലോക്ക്, മെയിന്‍ ബില്‍ഡിംഗ്. ചടയമംഗലം- എച്ച് എസ് എസ് ബ്ലോക്ക്, മെയിന്‍ ബില്‍ഡിംഗ്, കുണ്ടറ-എച്ച്എസ് ബ്ലോക്ക് മെയിന്‍ ബില്‍ഡിംഗ്, കൊല്ലം-എച്ച് എസ് ബ്ലോക്ക് മെയിന്‍ ബില്‍ഡിംഗ്.
- Log in to post comments