Post Category
സി-വിജില്‍ വഴി തീര്‍പ്പാക്കിയത് 731 പരാതികള്‍
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങള്‍ തടയാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘സി-വിജില്‍' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച പരാതികളില്‍ ജില്ലയില്‍ അതിവേഗനടപടി. ഇതുവരെ ലഭിച്ച 751 പരാതികളില്‍ 731 എണ്ണവും തീര്‍പ്പാക്കി. തെളിവുകളുടെ അഭാവത്തില്‍ 15 പരാതികള്‍ തള്ളി. അഞ്ച് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നു.
ചവറ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ തീര്‍പ്പാക്കിയത് 250; കുണ്ടറയില്‍ 136, ഇരവിപുരത്ത് 62, ചടയമംഗലത്ത് 61, ചാത്തന്നൂരില്‍ 56, കരുനാഗപ്പള്ളിയില്‍ 44, കുന്നത്തൂരില്‍ 37, കൊട്ടാരക്കരയില്‍ 35, പത്തനാപുരത്ത് 34 കൊല്ലം 13, പുനലൂര്‍ 3.
date
- Log in to post comments