പെരുമാറ്റച്ചട്ട ലംഘനം; സി-വിജില്‍ ആപ്പ് വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 3,436 പരാതികള്‍* *ജില്ലാ കൺട്രോൾ റൂം: 0487 2993420, സംസ്ഥാനതല ടോൾ ഫ്രീ നമ്പർ: 1950* *പൊതുജനങ്ങൾക്ക് പരാതി നൽകാം*
നിയമസഭാപൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് മാര്‍ച്ച് 15 മുതൽ ഇതുവരെ ലഭിച്ചത് 3,436 പരാതികള്‍. നിയമസഭ തിരഞ്ഞെടുപ്പ് സുതാര്യമായും നിഷ്പക്ഷമായും നടത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകളും ഫ്ലയിങ് സ്‌ക്വാഡുകളും ജില്ലയിൽ സജീവമാണ്. എസ്എസ്ടി സ്ക്വാഡുകളുടെ നേതൃത്വത്തിൽ മദ്യം, മയക്കുമരുന്ന്, കണക്കിൽപ്പെടാത്ത പണം, മറ്റ് പ്രലോഭന വസ്തുക്കൾ തുടങ്ങിയവ തടയുന്നതിനായി ജില്ലയിലുടനീളം ഓരോ നിയമസഭാ മണ്ഡലങ്ങളിലും പ്രവർത്തിക്കുകയും വിവിധ ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയും നടത്തി വരുന്നു. അതോടൊപ്പം ഫ്ലയിങ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ വാഹന പരിശോധനകൾ നടത്തുകയും സി-വിജിൽ പരാതികൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജിപിഎസ് ലൊക്കേഷനുകൾ ട്രാക്ക് ചെയ്ത് നേരിട്ട് പരിശോധിക്കുകയും ചെയ്യുന്നു.
മദ്യം, പണം എന്നിവയുടെ വിതരണം, ആയുധങ്ങളുമായുള്ള ഭയപ്പെടുത്തൽ, സൗജന്യമായി സാധനങ്ങൾ എത്തിക്കുന്നത്, വോട്ടർമാരെ എത്തിക്കൽ, അക്രമം, പൊതുമുതൽ നശിപ്പിക്കൽ, പണം കൈമാറുന്നത്, വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ലഹരി വസ്തുക്കളുടെ വിതരണം, പണം കൊടുത്തു വാർത്തകൾ പ്രചരിപ്പിക്കുന്നത് തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി നല്‍കാം. സി- വിജില്‍ ആപ്ലിക്കേഷന്‍ മോണിറ്റര്‍ ചെയ്യുന്നതിനായി 24 മണിക്കൂറും ജില്ലയിൽ കണ്‍ട്രോള്‍ റൂം സജ്ജമാണ്. പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമകേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് മുഖേനയും ജില്ലാ കൺട്രോൾ റൂം: 0487 2993420, സംസ്ഥാനതല ടോൾ ഫ്രീ നമ്പർ: 1950 എന്നീ നമ്പറുകളിലൂടെയും അറിയിക്കാം.
- Log in to post comments