Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കർശനമായി പാലിക്കണം

 

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഹരിതചട്ടം പൂർണമായും പാലിക്കേണ്ടതാണ്. ഇതിനു മേൽനോട്ടം വഹിക്കുന്ന ജില്ലാതല സെൽ യോഗം ചേർന്നു പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാരെ നിയമിച്ചു കളക്ടറുടെ ഉത്തരവായിട്ടുണ്ട്. ഇതു പ്രകാരം നിയമിച്ച നോഡൽ ഓഫീസർമാർക്കു പരിശീലനം നൽകി. അസി. ഡയറക്ടർ ദുർഗദാസ് സി കെ, ഇന്റെർണൽ വിജിലൻസ് ഓഫീസർ ഷാജിക്ക് എം എച്, മാലിന്യ മുക്തം നവകേരളം ജില്ലാ കോ കോർഡിനേറ്റർ ബാബുകുമാർ കെ ബി, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.  

 

ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാർ : പ്രവീൺ. ഇ - ( ചേലക്കര ), അജിത്. എ. വി - ( കുന്നംകുളം ), അശോക് . കെ . സി - ( ഗുരുവായൂർ ), അജിത് രാജ്‌കുമാർ - ( മണലൂർ ), നീത. എം. എൻ - ( വടക്കാഞ്ചേരി ), ജ്യോതി . ടി . ജോർജ് - ( ഒല്ലൂർ ), ജലീൽ. എം.- ( തൃശൂർ ), ഷജിൽ . എ . പി - ( നാട്ടിക ), മറിയാമ്മ ആന്റണി - ( കയ്പമംഗലം ), ബേബി . എസ് - ( ഇരിങ്ങാലക്കുട ), ലേഖ . പി .കെ - ( പുതുക്കാട് ), ജോൺ ദേവസ്സ്യ - ( ചാലക്കുടി ), ജഗന്നാഥ്. പി. എം - ( കൊടുങ്ങല്ലൂർ )

date