Skip to main content

ഫാർമസി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവന്തപുരംകോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. മാർച്ച് 25 മുതൽ ഏപ്രിൽ 20 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും ഓൺലൈനായും അപേക്ഷാഫീസ് ഒടുക്കാം. അപേക്ഷാഫീസ് ഒടുക്കിയതിനു ശേഷം ലഭിക്കുന്ന ചെല്ലാൻ നമ്പറുംഅപേക്ഷാ നമ്പരുംഉപയോഗിച്ച് അപേക്ഷകർക്ക് ഏപ്രിൽ 22 വൈകിട്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തിവരുന്ന എസ്.എസ്.എൽ.സി യോ തത്തുല്ല്യ പരീക്ഷയോ മിനിമം 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 33 വയസ്സാണ്. അപേക്ഷകർക്ക് 01-01-2026 ന് 17 വയസ്സ് പൂർത്തിയായിരിക്കണം. സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 48 വയസ്സാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 1224/2026

date