Skip to main content

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന  ഇന്ന് (24/03/2025)

 

 നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ജില്ലയിലെ 13 കേന്ദ്രങ്ങളിലായി രാവിലെ 11 മണി മുതൽ അതത് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. സ്ഥാനാർത്ഥികൾക്കോ അവർ ചുമതലപ്പെടുത്തിയ ഏജന്റുമാർക്കോ പരിശോധനാ സമയത്ത് സൂക്ഷ്മ പരിശോധന കേന്ദ്രങ്ങളിൽ ഹാജരാകാവുന്നതാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26. പത്രികകളിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ പരാതികളോ ഉണ്ടെങ്കിൽ പരിശോധിക്കാനും നിയമപരമായ തീരുമാനങ്ങൾ എടുക്കാനുമുള്ള നടപടികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും. സുതാര്യവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് നടപടികൾക്കായി എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സഹകരിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.

date