Skip to main content

ആശമാര്‍ക്ക് സ്വീപ് പരിശീലനം നല്‍കി

ദേശീയാരോഗ്യ ദൗത്യം മലപ്പുറം ജില്ലയിലെ ആശമാര്‍ക്ക് സ്വീപ്പിനെ കുറിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. സ്വീപ്പ് പരിശീലന പരിപാടി തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. മൂന്ന് ബാച്ചുകളായി നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ 3000 പേര്‍ പങ്കെടുത്തു. പരിശീലനത്തിന്് ദേശീയപാത  ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അന്‍സു ബാബു, നേതൃത്വം നല്‍കി. പരിപാടിയില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.എന്‍. അനൂപ്, ജില്ലാ ആശാ കോര്‍ഡിനേറ്റര്‍ കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു. സമ്മതിദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്നതാണ് സ്വീപ് ലക്ഷ്യം.
 

date