Skip to main content

പ്രചാരണ സാമഗ്രികളുടെ അച്ചടി: അച്ചടിശാല ഉടമകള്‍ സത്യവാങ്മൂലം വാങ്ങണം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ സ്ഥാനാര്‍ത്ഥികള്‍ക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കാന്‍  ഏല്‍പ്പിക്കുന്നവരില്‍ നിന്ന് അച്ചടിശാല ഉടമകള്‍ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണമെന്നും പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളുടെ മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍  ഉത്തരവിറക്കി. പ്രചാരണ സാമഗ്രികളുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വ്വര്‍ക്ക് മൂന്നു ദിവസത്തിനകം കൈമാറണം. ഉത്തരവ് പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലെസെന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

date