Skip to main content

പോളിം​ഗ് ഉദ്യോ​ഗസ്ഥർക്കുള്ള പരിശീലനം ഇന്ന് മുതൽ

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരം ജില്ലയിലെ ആദ്യ ഘട്ട പരിശീലനം ഇന്ന് (മാർച്ച് 24ന്) ആരംഭിക്കും. മാർച്ച് 26 വരെയാണ് പരിശീലനം.

ഗവ.ഹയർസെക്കൻ്ററി സ്കൂൾ ഫോർ ബോയ്സ് നെയ്യാറ്റിൻകര, ഗവ.കോളേജ് ആറ്റിങ്ങൽ, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജ്, ഗവ.ആർട്‌സ് കോളേജ് തിരുവനന്തപുരം, ഗവ.വിമൺസ് കോളേജ് വഴുതയ്ക്കാട്, സഹകരണ ഭവൻ ഡി.പി.ഐ, എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ പൂജപ്പുര, എൻ എസ് എസ് കോളേജ് നീറമൺകര, പ്രിയദശിനി പ്ലാനറ്റോറിയം പി.എം.ജി, പ്രിയദർശിനി ഹാൾ ഫോർട്ട് എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനായി അസംബ്ലി ലെവൽ ട്രെയിനർമാർക്കുള്ള പരിശീലനം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ഈ പരിശീലകർ മാർച്ച് 24 മുതൽ ആരംഭിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട പരിശീലനത്തിലും തുടർന്ന് രണ്ടാം ഘട്ട പരിശീലനത്തിലും ക്ലാസുകൾ കൈകാര്യം ചെയ്യും.

date