Skip to main content

ജില്ലയിൽ ആകെ 25,03,842 വോട്ടർമാർ ​

വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി തീർന്നതിനുശേഷമുള്ള കണക്കുപ്രകാരം ജില്ലയിലെ ആകെ  25,03,842 വോട്ടർമാർ ഉള്ളതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക  വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപ്പ് ബോധവൽക്കരണ  പ്രവർത്തനങ്ങളുടെ ഫലമായി വോട്ടർമാരുടെ സംഖ്യ വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. 

വോട്ടർമാരുടെ കണക്കുകൾ 

* ​ആകെ വോട്ടർമാർ: 25,03,842
* ​പുരുഷന്മാർ: 12,18,707
* ​സ്ത്രീകൾ: 12,85,108
* ​ട്രാൻസ്‌ജെൻഡർ: 27

date