ജെൻ സീ വോട്ട് പാട്ട് പുറത്തിറക്കി
പുതുതലമുറയെ അവരുടെ ഭാഷയിൽ വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്യുകയാണ് 'ജെൻ സീ വോട്ട് പാട്ട്' . തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപിൻ്റെ ( സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി ട്രീ സ്റ്റാർ (Tri-Star) ഫിലിംസാണ് റാപ് ഗാനം നിർമ്മിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാകണം. അതിന് പുതുതലമുറയുടെ പങ്കാളിത്തം അത്യാവശ്യമാണ്. ജെൻ സിയോട് അവരുടെ ഭാഷയിൽ വോട്ട് ചെയ്യാൻ പറയുകയാണ് ഈ വോട്ടുപാട്ട്. വോട്ട് ചെയ്യേണ്ടത് എല്ലാവരുടെയും കടമയും അവകാശവും ആണെന്ന് റാപ്പ് ഗാനം പുറത്തിറക്കിക്കൊണ്ട് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു.
സയനോര, തിരുമാലി, എസ്ടീ (SDEE) എന്നിവരാണ് വോട്ട് പാട്ട് ആലപിച്ചിരിക്കുന്നത്. സംഗീതം ജോർജ് പീറ്റർ. ചലച്ചിത്ര താരങ്ങളായ ടിനി ടോം, കൈലാഷ് എന്നിവരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എസ് ശ്രീകല, ജെയിൻ യൂണിവേഴ്‌സിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments