Skip to main content

വോട്ടെടുപ്പിൽ ജന പങ്കാളിത്തം ഉറപ്പാക്കാൻ കളക്ട്രേറ്റിൽ സ്വീപ്പിന്റെ വടംവലി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി (സ്വീപ് SVEEP) നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം 100 ശതമാനം ആക്കുക എന്ന ലക്ഷ്യത്തോടെ  പ്രചാരണ പരിപാടിയായി കളക്ടറേറ്റിനു മുന്നിൽ വടംവലി മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റിലെ ജീവനക്കാരും ജില്ലാ പഞ്ചായത്ത് ജീവനക്കാരും  വടം വലിയിൽ പങ്കാളികളായി. ജീവനക്കാർക്ക് ഇതിനായി ജഴ്സിയും നൽകിയിരുന്നു. വാശിയേറിയ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ കെ ഇൻമ്പ ശേഖറും പൊതുനിരീക്ഷകൻ പി മോഹന്‍ ഗാന്ധിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.  തുടർന്ന് കളക്ടറേറ്റിനു മുൻപിൽ വച്ച് വോട്ടെടുപ്പിൽ പങ്കാളിത്തം ഉറപ്പാക്കും എന്ന പ്രതിജ്ഞയും എടുത്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എൻ.അനി,  ഡെപ്യൂട്ടി കളക്ടർ ആശാ സി.എബ്ലഹാം,  സ്വീപ്പ് നോഡൽ ഓഫീസർ പി.കെ.സൗമ്യ, തഹസിൽ ദാർ  എസ്.അൻവർ,  ഇലക്ഷൻ സൂപ്രണ്ട് പി.എ.ഗ്ലാഡ്വിൻ, ബിജു.എ, സജിത്ത് എസ്., ദേവാനന്ദ് എസ്.പി. എന്നിവർ നേതൃത്വം നൽകി.

date