ക്വട്ടേഷനുകൾ ക്ഷണിച്ചു
നിയമസഭ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടുങ്ങല്ലൂർ പി. ഭാസ്കരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കൊടുങ്ങല്ലൂർ കെ.കെ.ടി.എം എന്നിവിടങ്ങളിൽ ഇലക്ട്രോണിക്സ് എ.വി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും, ഇൻസ്റ്റാൾ ചെയ്യുന്നതിനും, വാടകയ്ക്ക് നൽകുന്നതിനുമായി കരാറുകാർ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പബ്ലിക് അഡ്രസ് സിസ്റ്റങ്ങൾ, എൽ.സി.ഡി പ്രൊജക്ടറുകൾ, ഫോർ. കെ സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങൾ, നെറ്റ് വർക്കിംഗ് ഉപകരണങ്ങൾ, ടി.വി, യു.പി.എസ്, ബ്രോഡ് ബാൻഡ് വി.പി.എൻ റൂട്ടർ എന്നിവയാണ് ഇലക്ട്രോണിക്സ് ആൻഡ് ഓഡിയോ വിഷ്വൽ ഉപകരണങ്ങളിൽ ഉൾപ്പെടുന്നത്. മുദ്രവെച്ച ക്വട്ടേഷനുകൾ മാർച്ച് 25 ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് മുൻപായി ഇ.ആർ.ഒ യുടെ കാര്യാലയത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഓഫീസിൽ നിന്നും ലഭിക്കും.
ഫോൺ : 0487 2433458,2433405
- Log in to post comments