പ്രിസൈഡിങ് ഓഫീസർമാർക്കുൾപ്പടെയുള്ള പരിശീലനം ഇന്ന് തുടങ്ങും
-മോക്ഡ്രില്ല് ചെയ്യാനുള്ള ആവശ്യത്തിന് സൗകര്യം ഒരുക്കുമെന്ന് ജില്ല കളക്ടർ
-മോക് ഡ്രില്ല് ഡമ്മി ബാലറ്റുകൾ ഉപയോഗിച്ച്
പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള ആദ്യ ഘട്ട പരിശീലനം ഇന്ന് (24) ന് ആരംഭിക്കും. ഈ പരിശീലന കേന്ദ്രങ്ങളിൽ ഇ.വി.എം.മെഷീനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് മോക് ഡ്രിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടർ അറിയിച്ചു. പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും കുറഞ്ഞത് 100 വോട്ടുകൾ രേഖപ്പെടുത്തുന്നതിനും വി.വി.പാറ്റ് ഡിസ്പ്ലേ ജാലകത്തിലൂടെ വി.വി.പാറ്റ് സ്ലിപ്പുകൾ പ്രദര്ശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അവസരം നൽകും. പരിശീലനത്തിനുള്ള മെഷീനുകൾ അതത് പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടാകും. ഡമ്മി ബാലറ്റുകളായിരിക്കും മോക് ഡ്രില്ലിന് ഉപയോഗിക്കുകയെന്ന് ജില്ല കളക്ടർ അറിയിച്ചു. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവയുടെ കണക്ഷൻ, കൺട്രോൾ യൂണിറ്റിലെ ആകെ വോട്ടുകളുടെ പരിശോധന, മോക്ക് പോളിംഗ് സമയത്ത് സൂക്ഷിക്കേണ്ട മാനുവൽ റെക്കോർഡുമായി താരതമ്യം ചെയ്യുക, കൺട്രോൾ യൂണിറ്റിൽ നിന്ന് മോക്ക് വോട്ട് ക്ലിയർ ചെയ്യൽ എന്നിവയാണ് പരിശീലനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
അരൂർ മണ്ഡലത്തിന്റെ പരിശീലനം പള്ളിപ്പുറം എൻഎസ്എസ് കോളേജിലും ചേർത്തല മണ്ഡലത്തിലെ പരിശീലനം സെന്റ് മൈക്കിൾസ് കോളേജിലും ആലപ്പുഴ മണ്ഡലത്തിന്റെ പരിശീലനം എസ് ഡി കോളേജ് കൊമേഴ്സ് ബ്ലോക്കിലും അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിശീലനം എസ് ഡി കോളേജ് ഹിന്ദി, ഹിസ്റ്ററി ബ്ലോക്കിലും കുട്ടനാട് മണ്ഡലത്തിന്റെ പരിശീലനം ചമ്പക്കുളം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലും ഹരിപ്പാട് മണ്ഡലത്തിന്റെ പരിശീലനം ബഥാനി സെൻട്രൽ സ്കൂൾ വെസ്റ്റ് വിങ്ങിലും കായംകുളം മണ്ഡലത്തിന്റെ പരിശീലനം ബഥാനി സെൻട്രൽ സ്കൂൾ ഈസ്റ്റ് വിങ്ങിലും മാവേലിക്കര മണ്ഡലത്തിന്റെ പരിശീലനം മാവേലിക്കര ബിഷപ്പ് മോർ കോളേജിലും ചെങ്ങന്നൂർ മണ്ഡലത്തിന്റെ പരിശീലനം ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂരിലും നടക്കും. ഉദ്യോഗസ്ഥർക്ക് അവർക്ക് ലഭിക്കുന്ന ഡ്യൂട്ടി ഓർഡറിന് ഒപ്പം തന്നെ പരിശീലന വിവരവും ലഭ്യമാക്കിയിട്ടുണ്ട്.
- Log in to post comments