Skip to main content

സി വിജിൽ:6743 പരാതികൾ പരിഹരിച്ചു 

 

ഇലക്ഷൻ പെരുമാറ്റ ചട്ടലംഘനങ്ങൾ കൂടുതൽ കാര്യക്ഷമമായി കണ്ടെത്തുന്നതിനും സി വിജിലിലൂടെ ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി ജില്ലയിൽ കൂടുതൽ സ്‌ക്വാഡുകൾ സജ്ജീകരിച്ചു. 
നിലവിൽ 117 ഫ്‌ളൈയിങ് സ്‌ക്വാഡുകളും അത്രയും തന്നെ സ്റ്റാറ്റിക് സർവെയലൻസ് ചെക്ക് പോസ്റ്റുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 
കൂടാതെ ഇതോടൊപ്പം 14 ആന്റി ഡീഫെസ്മെന്റ് സ്‌ക്വാഡുകളും, 13 വീഡിയോ സർവെയലൻസ് ടീമും പ്രവർത്തിച്ചുവരുന്നു. ഇന്നലെ രാത്രി 12 മണി വരെ ലഭിച്ച 6912 പരാതികളിൽ6743 എണ്ണം പരിഹരിച്ചു

date