നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 2906 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 2906 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. സര്‍ക്കാര്‍ പരിധിയിലെ പൊതുഇടങ്ങളില്‍നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ 120 ചുവരെഴുത്തുകളും 2538 പോസ്റ്ററുകളും 82 ബാനറുകളും 143 മറ്റ് വസ്തുക്കളും ഉള്‍പ്പെടെ 2883 അനധികൃത പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്. സ്വകാര്യ ഇടങ്ങളില്‍നിന്ന് 20 പോസ്റ്ററുകള്‍, മൂന്ന് ബാനറുകൾ എന്നിവ ഉള്‍പ്പെടെ 23 പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു. നിക്ഷപക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതല ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു- സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് നടപടി.
- Log in to post comments