ജില്ലയിൽ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഒരുക്കും
ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ 2177 പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഒരുക്കും. 1917 പോളിംഗ് സ്റ്റേഷനുകളിൽ റാമ്പ് സൗകര്യം ഒരുക്കി കഴിഞ്ഞു. ബാക്കിയുള്ളവയിൽ റാമ്പ് ഒരുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
ഏറ്റവും കൂടുതൽ റാമ്പ് സൗകര്യമുള്ളത് കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലാണ്-215. ഇവിടെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഏർപ്പെടുത്തി കഴിഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിൽ 203 പോളിംഗ് സ്റ്റേഷനുകളിലും തലശ്ശേരിയിൽ 187 പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യമുണ്ട്.
ഇരിക്കൂർ-185, പയ്യന്നൂർ-178, കല്യാശ്ശേരി-170,
മട്ടന്നൂർ-167,
ധർമ്മടം-163,
പേരാവൂർ-156,
അഴീക്കോട്-152, കണ്ണൂർ-141 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ റാമ്പുകളുടെ എണ്ണം.
ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലേക്കും ഫർണിച്ചർ, വെള്ളം, വെളിച്ചം, ശുചിമുറി എന്നിവ ഉറപ്പാക്കി കഴിഞ്ഞു.
തളിപ്പറമ്പിലാണ് ജില്ലയിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകളുള്ളത്-233.
ഏറ്റവും കുറവ് കണ്ണൂരിലും-179.
മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം:
കൂത്തുപറമ്പ്-215,
ഇരിക്കൂർ-214,
മട്ടന്നൂർ-205,
ധർമ്മടം-198,
പയ്യന്നൂർ-192,
തലശ്ശേരി-189,
അഴീക്കോട്-185,
കല്യാശ്ശേരി-184,
പേരാവൂർ-183.
- Log in to post comments