നിയമസഭാ തിരഞ്ഞെടുപ്പ്: സർവ്വകക്ഷി യോഗം ചേര്‍ന്നു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷി യോഗം ചേർന്നു.
ജില്ലയിൽ ആകെ 3148 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ നിയന്ത്രിക്കുന്ന 14 ബൂത്തുകളും, 70 മോഡൽ പോളിംഗ് സ്റ്റേഷനുകളും, ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന 2 ബൂത്തുകളും ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ പിവിസി ഫ്ലക്സ്, ബാനർ തുടങ്ങിയവ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന് എന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ഹരിതചട്ടം ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും നിയമനടപടികൾ തുടരുമെന്നും അറിയിച്ചു.
കളക്ടറുടെ ചേബംറിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
- Log in to post comments