ഹരിത മൊബൈൽ കീപ്പിങ് പൗച്ച്: പഴയ തുണികൾ ശേഖരിക്കുന്നതിനുള്ള കളക്ഷൻ സെൻ്റർ ആരംഭിച്ചു
പഴയ തുണികൾ ശേഖരിച്ച് പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള 'ഹരിത മൊബൈൽ കീപ്പിങ് പൗച്ച്' ആക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കളക്ഷൻ സെൻ്റർ ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് വ്യാഴാഴ്ച്ച വരെ പഴയ തുണികൾ കളക്ഷൻ സെൻ്ററിൽ നൽകാം. പഴയ വസ്ത്രങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയാണ് സ്വീകരിക്കുക. കോട്ടൺ തുണികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഇത്തരത്തിൽ ശേഖരിക്കുന്ന തുണികൾ ഉപയോഗിച്ച് 9 മുതൽ 12 ഫോണുകൾ വരെ സൂക്ഷിക്കാവുന്ന മൊബൈൽ ഫോൺ പൗച്ചുകൾ നിർമ്മിക്കുന്നത് കുടുംബശ്രീ യൂണിറ്റുകളാണ്. ജില്ലയിലെ 3,148 ബൂത്തുകൾക്കുമായി ഏകദേശം 3,200 പൗച്ചുകളാണ് നിർമ്മിക്കുക.
ഐ. എം. എ ഹൗസ്, സെൻ്റ് ആൽബർട്ട് കോളേജ്, സെൻ്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലും കളക്ഷൻ സെൻ്ററുകൾ പ്രവർത്തനം ആരംഭിച്ചു.
അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, ശുചിത മിഷൻ കോഡിനേറ്റർ ശീതൾ ജി മോഹൻ, ഹരിത കേരളം കോഡിനേറ്റർ എസ് രഞ്ജിനി എന്നിവർ പങ്കെടുത്തു.
- Log in to post comments