Post Category
*നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി* *നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം*
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4008 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി 1002 (443 പുരുഷന്മാര്‍, 559 സ്ത്രീകള്‍) പേരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍മാരായി 1002 (355 പുരുഷന്മാര്‍, 647 സ്ത്രീകള്‍) പേരെയും പോളിംഗ് ഓഫീസര്‍മാരായി 2004 (792 പുരുഷന്മാര്‍ 1212 സ്ത്രീകള്‍) പേരെയും തിരഞ്ഞെടുത്തു.
date
- Log in to post comments