Skip to main content

കാവശ്ശേരി പൂരം: മദ്യനിരോധനം ഏര്‍പ്പെടുത്തി

 

കാവശ്ശേരി പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 30, 31 തീയതികളില്‍ രാവിലെ ആറ് മുതല്‍ രാത്രി 10 വരെ ആലത്തൂര്‍, തരൂര്‍, എരിമയൂര്‍, കാവശ്ശേരി, മേലാര്‍കോട് പഞ്ചായത്തുകളിലെ വിവിധ വില്ലേജ് പരിധിയില്‍ മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. ആലത്തൂര്‍, തരൂര്‍ ഒന്ന്, രണ്ട്, എരിമയൂര്‍ ഒന്ന്, രണ്ട്, മേലാര്‍കോട്, കാവശ്ശേരി ഒന്ന്, രണ്ട് എന്നീ വില്ലേജുകളുടെ പരിധിയിലാണ് നിരോധനം. ഈ ദിവസങ്ങളില്‍  പ്രദേശങ്ങളിലെ എല്ലാ മദ്യവില്‍പ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും നിര്‍ബന്ധമായും അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.ReplyForward

You can't react with an emoji to a group

 

date