Skip to main content

കോളറക്കെതിരെ ദ്രുതകര്‍മ്മ സമ്മിതി

            താഴെക്കോട് പഞ്ചായത്തിലെ പൂര്‍വ്വത്താണിയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ.മീനാക്ഷിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ ദ്രുതകര്‍മ്മ സമിതി യോഗം  ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ ഭക്ഷ്യ, ജല, തൊഴില്‍, ഉന്നത വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണ എന്നീ വകുപ്പുകളും, മെഡിക്കല്‍ കോളേജ് ഉദേ്യാഗസ്ഥരും ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസര്‍മാരും പങ്കെടുത്തു. രോഗവ്യാപന സമയത്ത് വാട്ടര്‍ അതോറിറ്റിയില്‍ വെള്ളം പരിശോധിക്കുന്നതിന്
പ്രതേ്യക പരിഗണന നല്‍കേണ്ടതും ജലനിധി വഴി വിതരണം ചെയ്യുന്ന വെള്ളം ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.  കുട്ടികള്‍ പുറത്തു നിന്ന് സിപ് അപ്, ഐസ്‌ക്രീം, ഐസ്, തിളപ്പിക്കാത്ത ഭക്ഷണ വിഭവങ്ങള്‍  എന്നിവ കഴിക്കാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതാണ്.  അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ മതിയായ താമസ സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്താനും ആരോഗ്യപരമായ ജീവിതം നയിക്കുന്നതിന് അനുയോജ്യമാണോ എന്ന് തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പ് വരുത്തേണ്ടതാണ്.  ഭക്ഷണ - പാനീയങ്ങള്‍ വിതരണം ചെയ്യുന്ന ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഭക്ഷ്യവകുപ്പ് ശ്രദ്ധിക്കേണ്ടതാണ്.  
ഹെല്‍ത്തി കേരള യുടെ ഭാഗമായി ഡിസംബര്‍ 24ന്  ജില്ലയിലുടനീളം ഭക്ഷണ പാനീയം വിതരണം ചെയ്യുന്ന ഇടങ്ങളില്‍ പരിശോധന നടത്താന്‍ ദ്രുതകര്‍മ്മ സമിതി യോഗം തീരുമാനിച്ചു.

 

date