Skip to main content

എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് ജില്ലാതല ഉദ്ഘാടനം

 

'കരുതാം മഴവില്‍പ്പൂക്കള്‍' എന്ന പേരിലുള്ള ഈ വര്‍ഷത്തെ നാഷനല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസില്‍ പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും എം.എല്‍.എ സമ്മാനിച്ചു. ചടങ്ങില്‍ ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്, വി.എച്ച്.എസ്.ഇ കുറ്റിപ്പുറം മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍ എം ഉബൈദുള്ള മുഖ്യാതിഥിയായി. ചേളാരി വി.എച്ച്.എസ്.ഇ ഹയര്‍സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വി.എം ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ വി.പി ബഷീര്‍ പ്രൊജക്ട് അവതരിപ്പിച്ചു. എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ മണികണ്ഠന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജമീല, പഞ്ചായത്തംഗങ്ങളായ എം ബേബി, പി രഞ്ജിത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ശിവദാസന്‍, തേഞ്ഞിപ്പലം പഞ്ചായത്തംഗം എ.പി സലീം, ചേളാരി വി.എച്ച്.എസ്.ഇ ഹയര്‍സെക്കന്ററി സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ കെ ഗോവിന്ദന്‍കുട്ടി,  എന്‍.എന്‍.എം.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ സദാനന്ദന്‍, ചേളാരി വി.എച്ച്.എസ്.ഇ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനധ്യാപിക കെ.ടി വൃന്ദകുമാരി, ചേലേമ്പ്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി മൊയ്തീന്‍കുട്ടി,  ചേളാരി വി.എച്ച്.എസ്.ഇ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ ജിനേഷ് എന്നിവര്‍ സംസാരിച്ചു. സപ്തദിന ക്യാമ്പിന്റെ ഭാഗമായി യോഗ പരിശീലനം, മെഗാ മെഡിക്കല്‍ ക്യാമ്പ്, നാടന്‍പാട്ട്, ആരോഗ്യ നടത്തം, മോണിംഗ് അസംബ്ലി, പ്രൊജക്ട് വര്‍ക്ക് തുടങ്ങിയ പരിപാടികള്‍ നടക്കും.

 

date