Post Category
നിയമസഭ തിരഞ്ഞെടുപ്പ്: സെക്ടർ ഓഫീസർമാർക്കുള്ള പരിശീലനം ആരംഭിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സെക്ടർ ഓഫീസർമാരുടെ പരിശീലനം ആരംഭിച്ചു.
മഹാരാജാസ് കോളേജ് ഇംഗ്ലീഷ് ഹാൾ, ആലുവ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിലായാണ് ആദ്യദിവസം പരിശീലനം നടന്നത്.
ബൂത്ത് ലെവൽ ഓഫീസർമാരുടെ ഏകോപനം മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവരാണ് സെക്ടർ ഓഫീസർമാർ. തിരഞ്ഞെടുപ്പ് ഏറ്റവും കാര്യക്ഷമമായി നടത്തുന്നതിനും വോട്ടിംഗ് ശതമാനം പരമാവധി ഉയർത്തുന്നതിനും ഉദ്യോഗസ്ഥർ ശ്രമിക്കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. പരിശീലനം നാളെ (മാർച്ച് 26) അവസാനിക്കും.
date
- Log in to post comments