Post Category
വനിതാ മതില്‍: കാല്‍നട പ്രചാരണജാഥ നടത്തി
തേഞ്ഞിപ്പലം പഞ്ചായത്ത് നവോത്ഥാന സംരക്ഷണ സമിതി വനിതാ കൂട്ടായ്മ കാല്‍നട പ്രചരണ ജാഥ നടത്തി. കേരളത്തെ ഭ്രാന്താലയമാക്കരുത് ,നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 2019 ജനുവരി ഒന്നിന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വനിതാ മതിലിന്റ പ്രചരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം ഇ.വിലാസിനി ഉദ്ഘാടനം ചെയ്തു. തേഞ്ഞിപ്പലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പങ്കജാക്ഷി ടീച്ചര്‍ ക്യാപ്റ്റനായ ജാഥക്ക് സി. ഹൈമവതി, സമിയാബീവി, രേണുക, മീനാറാണി, ശ്യാമ, അതുല്യ പഞ്ചായത്തംഗങ്ങളായ അനിലാദേവി, ബിജിത, ആശാലത, ലിജാ രവികുമാര്‍, അരുണ എന്നിവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments