Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് പരിശീലനം സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പോസ്റ്റൽ ബാലറ്റ് മാനേജ്മെൻ്റ് പരിശീലനം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർമാർ, പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറും സംഘവും, പോസ്റ്റൽ ബാലറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ജില്ലയിലെ 120 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു. സംസ്ഥാനതല മാസ്റ്റർ പരിശീലകൻ പി പി ഉദയസിംഹൻ, ജില്ലാതല മാസ്റ്റർ പരിശീലകൻ എസ് എം ഫമിൻ, ടെക്നിക്കൽ വിഭാഗം ട്രെയിനർമാരായ ദേവുമോൻ, പ്രശാന്ത് തുടങ്ങിയവർ ക്ലാസ് നയിച്ചു.
date
- Log in to post comments