Post Category
നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ 31-ന്
നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും (ഇ.വി.എം) വിവിപാറ്റിന്റെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 31-ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം മനേജ്‌മെന്റ് സിസ്റ്റം 2.0 മുഖേനെയാണ് റാന്‍ഡമൈസേഷന്‍ നടത്തുക. സ്ഥാനാര്‍ത്ഥികള്‍, അവരുടെ പ്രതിനിധികള്‍, പൊതു നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. ഒന്നാം ഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 19-ന് പൂര്‍ത്തിയായിരുന്നു.
date
- Log in to post comments