ജില്ലാതല അറിയിപ്പുകൾ 1
തിരഞ്ഞെടുപ്പ് കണക്ക്; സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും പരിശീലനം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കണക്കുകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സ്ഥാനാർത്ഥികൾ / ഏജന്റുമാർ എന്നിവർക്കുള്ള പരിശീലനം മാർച്ച് 28 രാവിലെ 11മണിക്ക് ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ ചേരും. പരിശീലനത്തിൽ സ്ഥാനാർത്ഥികൾ / ഏജന്റുമാർ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
പോസ്റ്റൽ ബാലറ്റ് അപേക്ഷ സ്വീകരിക്കുന്നതിന് ക്രമീകരണങ്ങളായി
2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട ജീവനക്കാർ സമർപ്പിക്കുന്ന പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതിന് അതത് മണ്ഡല വരണാധികാരിയുടെ ഓഫീസിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി.
വാഹനങ്ങൾ ട്രിപ്പ് ഷീറ്റ് പരിപാലിക്കണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി ആർ ടി ഒ മുഖേനെ വാടകക്കെടുത്ത പ്രൈവറ്റ് ടാക്സികളുടെ ട്രിപ്പ് ഷീറ്റ് കൃത്യമായി പരിപാലിക്കണമെന്നും വണ്ടികൾക്ക് ഇന്ധനം അനുവദിക്കുന്നുണ്ടെങ്കിൽ ടിപ്പ് ഷീറ്റിൽ രേഖപ്പെടുത്തേണ്ടതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. വാടക ഇന്ധന വില കുറച്ചാണ് അനുവദിക്കുക.
- Log in to post comments