Post Category
പേരാവൂർ മണ്ഡലത്തിലെ നിരീക്ഷകരുടെയും സ്ഥാനാർത്ഥികളുടെയും പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു
പേരാവൂർ നിയമസഭ മണ്ഡലത്തിലെ നിരീക്ഷകരുടെയും സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപ്പാർട്ടി ഏജന്റുമാരുടെയും യോഗം ചേർന്നു.
കണ്ണൂർ കലക്ടറേറ്റ് ഹാളിൽ നടന്ന യോഗത്തിൽ
സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാതൃക പെരുമാറ്റചട്ടത്തെക്കുറിച്ചും പൊതു നിരീക്ഷക ഡി ബൃന്ദ, പോലീസ് നിരീക്ഷക ആർതി സിംഗ് എന്നിവർ സംസാരിച്ചു.
റിട്ടേണിംഗ് ഓഫീസർ കെ കെ സുബൈർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments