Skip to main content

എൻട്രൻസ് പരീക്ഷാ പരിശീലനം മാർച്ച് 30 മുതൽ

            വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കന്ററി  വിദ്യാർത്ഥികൾക്കായി കൈറ്റ് നടത്തുന്ന മോക്ക് ടെസ്റ്റുകൾ മാർച്ച് 30ന് തുടങ്ങും.  ജെ.ഇ.ഇ മെയിൻ (മാർച്ച് 30)കീം (ഏപ്രിൽ 8)നീറ്റ് (ഏപ്രിൽ 24)സി.യു.ഇ.ടി (മെയ് 1) എന്നീ രീതിയിലാണ് ടെസ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in ലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം. മോക്ക് ടെസ്റ്റുകൾക്കു  പുറമെ വിവിധ വിഷയങ്ങൾ പരിശീലിക്കുന്നതിനു ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പി.എൻ.എക്‌സ്. 1241/2026

date