Skip to main content

കെയര്‍ടേക്കര്‍ ഒഴിവ്

 

മണര്‍കാടുളള കോട്ടയം സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് കെയര്‍ ടേക്കറുടെ ഒരു ഒഴിവിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളള വിമുക്തഭടന്‍മാര്‍ ഡിസംബര്‍ 11 വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ സഹിതം അപേക്ഷിക്കണം. സൗജന്യ താമസ സൗകര്യവും പ്രതിമാസം 7500 രൂപ വേതനവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2371187 

                                                      (കെ.ഐ.ഒ.പി.ആര്‍-2061/17)        

date