നിരീക്ഷകരെ സർക്കാർ ഗസ്റ്റ് ഹൗസിൽ നേരിട്ട് കാണാൻ അവസരം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തിരഞ്ഞെടുപ്പ് നിരീക്ഷകരെ അവർ താമസിക്കുന്ന ആലപ്പുഴ സർക്കാർ ഗസ്റ്റ് ഹൗസിലും എൻ ടി പി സി ഗസ്റ്റ് ഹൗസിലും എല്ലാ ദിവസവും നേരിട്ട് കാണാനും പരാതികൾ ധരിപ്പിക്കാനും അവസരം.
അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടെ പൊതുനിരീക്ഷകനായ പി മോഹൻ ഗാന്ധിയെ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ 10 മണിവരെ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നേരിട്ട് കാണുന്നതിന് അവസരമുണ്ട്. ഫോൺ: 7511176818.
ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകൻ പദും സിംഗ് അൽമ രാവിലെ ഒമ്പത് മണിമുതൽ 10 മണിവരെ എൻ ടി പി സി ഗസ്റ്റ് ഹൗസിൽ ജനങ്ങളെ കാണും. ഫോൺ : 7511176726.
അരൂർ, ചേർത്തല, ആലപ്പുഴ എന്നീ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ചെലവ് നിരീക്ഷകനായ പ്രശാന്ത് കുമാര്‍ ഝാ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് എന്നീ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകനായ യോഗീതാ ശർമ്മ എന്നിവർ രാവിലെ ഒമ്പത് മണിമുതൽ 10 മണിവരെ ആലപ്പുഴ ഗവ. ഗസ്റ്റ് ഗസ്റ്റ് ഹൗസിൽ ജനങ്ങളെ കാണും. ഫോൺ നമ്പറുകൾ യഥാക്രമം 7511176556, 7511176588.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകയായ ഭാരതി ശർമ്മ രാവിലെ ഒമ്പത് മണിമുതൽ 10 മണിവരെ എൻ ടി പി സി ഗസ്റ്റ് ഹൗസിൽ പൊതുജനങ്ങളെ നേരിട്ട് കാണും. ഫോൺ : 7511176750.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പൊലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജിയെ രാവിലെ ഒമ്പത് മണി മുതൽ 10 മണിവരെ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നേരിട്ട് കാണുന്നതിന് അവസരമുണ്ട്. ഫോൺ: 8138983613.
- Log in to post comments