നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: സ്ഥാനാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി നാളെ (ശനി) നടക്കും
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വരവ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി നാളെ (ശനി) രാവിലെ 10ന് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് വരണാധികാരികളുടെയും സ്ഥാനാര്‍ത്ഥികളുടെയും എക്‌സ്‌പെന്‍ഡിച്ചര്‍ ഏജന്റുമാരുടെയും അക്കൗണ്ടിംഗ് ടീം അംഗങ്ങളുടെയും യോഗം എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും തേഞ്ഞിപ്പലം പഞ്ചായത്ത് ഹാളിലുമായി നടന്നു. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായ അനൂപ് കുമാര്‍ വര്‍മ്മ, അനുരാഗ് ശ്രീവാസ്തവ, റാവൂത്ത് മനീഷ് മഹേന്ദ്ര, മഹേന്ദ്ര പ്രതാപ് സിങ്ങ് ബൈസന്‍, ജില്ലാ ഇലക്ഷന്‍ എക്‌സിപെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസറായ യു.വി. പ്രസീദ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments