ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പോൾഡ് ഇവിഎം കേന്ദ്രങ്ങൾ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു
ഗുരുവായൂർ, മണലൂർ, കുന്നംകുളം എന്നീ നിയോജകമണ്ഡലങ്ങളിലെ പോൾഡ് ഇവിഎം കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു. മൂന്ന് നിയോജകമണ്ഡലങ്ങളിലേയും പോൾഡ് ഇവിഎമുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകളും കൗണ്ടിങ് ഹാളുകളും കളക്ടർ പരിശോധിച്ച് സുരക്ഷയും പ്രവർത്തനവും ഉറപ്പ് വരുത്തി.
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ 232 ബൂത്തുകളിലേക്കുള്ള 232 ഇവിഎം മെഷീനുകൾ, കുന്നംകുളം മണ്ഡലത്തിലെ 206 ബൂത്തുകളിലേക്കുള്ള 206 ഇവിഎം മെഷീനുകൾ, മണലൂർ മണ്ഡലത്തിലെ 235 ബൂത്തുകളിലേക്കുള്ള 235 ഇവിഎം മെഷീനുകൾ എന്നിവയാണ് ശ്രീകൃഷ്ണ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. കുന്നംകുളം നിയോജകമണ്ഡലത്തിന്റെ വിതരണകേന്ദ്രവും ശ്രീകൃഷ്ണ കോളേജ് തന്നെയാണ്. ഗുരുവായൂർ മണ്ഡലത്തിന്റെ വരണാധികാരിയായ എസ് ഷീബ, മണലൂർ മണ്ഡലത്തിന്റെ വരണാധികാരിയായ എസ് ശ്യാമലക്ഷ്മി, കുന്നംകുളം മണ്ഡലത്തിന്റെ വരണാധികാരിയായ സി.പി ബബിത, ചാവക്കാട് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സൂരജ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- Log in to post comments