Post Category
വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻ്റർ സജ്ജീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാറശ്ശാല നിയോജക മണ്ഡലത്തിലെ പോളിംഗ് ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻ്റർ ധനുവച്ചപുരം വിടിഎം എൻഎസ്.എസ് കോളേജിൽ സജ്ജീകരിക്കുമെന്ന് പാറശ്ശാല നിയോജക മണ്ഡലം വരണാധികാരി അറിയിച്ചു.
ഏപ്രിൽ ഒന്ന് മുതൽ കോളേജിലെ രണ്ട് സ്ഥലത്തായിട്ടാണ് സെൻ്ററുകൾ ക്രമീകരിക്കുക. രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വോട്ട് രേഖപ്പെടുത്താം.
കൂടാതെ എസൻഷ്യൽ സർവ്വീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് സെൻ്റർ മാർച്ച് 31ന് പാറശ്ശാല ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലും സജ്ജമാക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സമയം.
date
- Log in to post comments